Monday, December 27, 2010

വിശ്രമമരികെ

യാത്രകള്‍
അനിവാര്യമാക്കിയത് 
നിര്‍ബ്ബന്ധിതാവസ്ഥയാണ്.
ഇനി-
എങ്ങോട്ടുമില്ലെന്ന്
ശാഠൃം പിടിച്ച
എന്നെ-
യാത്രായാക്കിയതും
നിര്‍ബ്ബന്ധിതാവസ്ഥയാണ്.

നൈമിഷികം

മരണത്തിലേക്കോടുന്ന-
മനുഷ്യന്
മരണ-
ചിന്തയില്ല.,
ജീവിക്കാനൊട്ടോടുന്ന-
മനുഷ്യന്
ജീവിക്കാനൊട്ടും
സമയമില്ല.

അവസാനം

കളഞ്ഞു കിട്ടിയ-
താക്കോലുമായി-
നിധി തേടി-
യലയവെ,
കിട്ടി-
വെറും
താഴ്‌.

Sunday, December 26, 2010

മുറിഞ്ഞും അല്ലാതെയും

വാക്കുകള്‍ക്കറ്റത്ത് 
അമ്പുകളുണ്ട്,
ആവനാഴിക്കു പുറത്ത് -
മുന പിളര്‍ന്ന്‍,
മുനയൊടിഞ്ഞ് ,
ഇടക്ക്
മൂര്‍ച്ച വെച്ച്.....
വാക്കുകള്‍ക്കറ്റത്ത് 
അമ്പുകളുണ്ട്.

സ്തുതി

ജീവിതം
മടുത്ത-
മനുഷ്യന്
മരണ-
മടുത്തില്ല,
മരണ-
മടുത്ത-
മനുഷ്യന്
ജീവിതം
മടുത്തില്ല.

Friday, December 24, 2010

കണ്ണീര്‍ മുത്തുകള്‍

യാത്രാമൊഴി-
മറമാടലാണ്,
പുനസമാഗമം-
പുനര്‍ജ്ജന്മമാണ്‌.

Thursday, December 23, 2010

വ്യാമോഹം/ഹംമോവ്യാ

മുഖങ്ങള്‍-
കാണ്‍കെ,
കണ്ണാടി-
നിനച്ചു,
പാവമീ-
ഞാന്‍
ഉള്‍ക്കണ്ണാടിയാ-
യെങ്കില്‍!

സുഖ-ദുഃഖം

 ചിരിയി-
 ലറിയുന്നു-
 സുഖം,
 കരച്ചി-     
 ലറിയുന്നു-
 ദുഃഖം,
 സുഖ-ദുഃഖമീ-
 ജീവിതം.



Wednesday, December 22, 2010

തിരുമൊഴി

 പാപ്പരാകുന്നു-
അന്ത്യനാളില്‍
ധന്യര്‍ പോലും,
ഇകഴ്ത്തിടല്ലെ-
തെല്ലും-
നീചരെപ്പോലും.

കാതോര്‍ത്ത്

ശരീരം
മെലിഞ്ഞ്
തല                                    
 വീര്‍ത്ത്‌
 കൈകാലുകള്‍
        ശോഷിച്ച്
         കണ്ണുകളടഞ്ഞ്
         കരയുന്ന
         കുഞ്ഞിന്
         കണ്ണീരില്ല,
         വിശപ്പുമാത്രം.

Sunday, December 19, 2010

ഗമയില്ലാതെ

ഭൂമി
കാത്തിരിക്കുന്നു,
മനമില്ലാത്ത-
കനമേറ്റുവാങ്ങാന്‍-
ഭൂമി
കാത്തിരിക്കുന്നു.