Sunday, March 11, 2012

ആഗ്രഹം

ജീവിതം-
    ബലി നല്‍കാനുള്ളത്.
    മരണം-
    ബലിക്കൊടുവിലെ-
    വിശ്രമം.

ബലിക്കന്ത്യം-
    ദൈവമിഷ്ട്ടം.
    ബലിക്കുപകരം-
    അനന്ത സ്വര്‍ഗ്ഗം. 

Saturday, February 11, 2012

ശാശ്വതം

ഹൃദയം
        നല്‍കുമോ-
        ബലിയായ്‌,

സ്വര്‍ഗ്ഗം
        ലഭിക്കും-
        പകരമായ്.

Sunday, January 22, 2012

ഒരു താള് കൂടി നിശ്ചലമായി.

ജാനിയെ ഫെയ്സ്ബുക്കില്‍ പരിചയപെട്ടിട്ട് അധിക നാളായിട്ടില്ല, ഏറിയാല്‍ നാലഞ്ചു മാസം. പിന്നീടിടക്കൊക്കെ സുഖവിവരങ്ങളും വിശേഷങ്ങളും കൈമാറാന്‍ കംപ്യുട്ടര്‍സ്ക്രീനില്‍ അവനെത്തി. ജാനിയുടെ വരികളിലറിയുന്ന വല്ലാത്തൊരു നിഷ്കളങ്കത ആകര്‍ഷണീയ മായിരുന്നു.

മനസ്സിന്റെ നേര്‍ക്കാഴ്ചയൊരുക്കുന്ന മുഖപുസ്തകത്തിന്റെ ഇതളുകളില്‍ ജാനിയെ കണ്ടിട്ട് കുറച്ചു ദിവസമായിരുന്നു.

ഇന്ന്,പത്രകോളത്തില്‍ കണ്ട യുവാവിന്റെ മുഖം ജാനിയുടെതെന്ന തിരിച്ചറിവ് തേങ്ങലായി.
http://www.edavanakkaden.blogspot.com/ 

Wednesday, January 11, 2012

നൈമിഷികം

 കാലിട്ടടിച്ച്
     കരഞ്ഞതന്ന്
     ജനിച്ച-
    തപ്പോള്‍.,

കാലം കഴിച്ച്
    കരയിച്ചതിന്ന്-
    മരിച്ച-
    തിപ്പോള്‍.

Tuesday, August 23, 2011

കാഴ്ചക്കാര്‍

കിളികളുറങ്ങിയ-
മരമവര്‍ വെട്ടി,

നിലക്കാതൊഴുകിയ-
നദിയിന്നു വറ്റി,

കണ്ണീരായ്-
"കളര്‍" മഴയിറങ്ങി,

മനുഷ്യനിന്നും -
കണ്ണുതുറന്നുറങ്ങി.