Tuesday, January 4, 2011

ഒരുക്കം

എന്നു-
മെല്ലാരു-
മണിഞ്ഞൊരുങ്ങുന്നു,  
എന്നാ-
ലെല്ലാരു-
മൊരുങ്ങുന്നില്ല,
അന്ന-
യുമെ-
ന്നെല്ലാരുമറിയുന്നു.
എന്നാ -
ലറിയുന്നോ-
രൊരുങ്ങുന്നില്ല,
അന്നണിയുമ്പോ-
ളെല്ലാരുമറിയുന്നു.
അന്നണിഞ്ഞൊരുങ്ങി-
യോരതറിയുന്നില്ല.

12 comments:

Anonymous said...

Blessed Imagination .. worthy words .. love to read and reading .. thank you.
Bells Life’s end all over,
Look forward for much more.

Anas

shajikizhisseri.kv@gmail.com said...

Waw, another masterpiece! i am very happy to read it, it remember me that DEATH, so i expect much more....

new said...

നന്നായിട്ടുണ്ട് ....., ഇതൊക്കെ എവിടുന്നു വരുന്നു എന്നാണു ഞാന്‍ ആലോചിക്കുന്നത്.. ഏതായാലും ആശംസകള്‍

കൊമ്പന്‍ said...

ഒരു മരണ മണിയുടെ മണി നാദ സ്വരം വെക്തതയോടെ കേള്‍ക്കുന്നു അത് അടുത്ത എത്താറായി കാതുകളില്‍ കാലടി ഒച്ചകള്‍ കേട്ട് തുടങ്ങി

റസാഖ് എടവനക്കാട് said...

Anonymous, shaji, D.P.K, and iylaserikkaran,... എല്ലാവര്‍ക്കും, പിന്നെ
വന്ന് വായിച്ചവര്‍ക്കും
നന്മകള്‍ നേരുന്നു

നാമൂസ് said...

എന്‍റെ ആശയും പ്രതീക്ഷയും അവനാണ്., കാറ്റ് പറഞ്ഞ പരദൂഷണക്കഥയിലെ നായകനും അവന്‍ തന്നെ..!! ഇന്നിതാ കളിവീട്ടിലെ ഒരുക്കവും അവനെ തന്നെ പറയുന്നു....!!

സാജിദ് ഈരാറ്റുപേട്ട said...

സത്യം.....

Kadalass said...

ഇതങ്ങീകരിച്ചെ മതിയാകൂ!
സത്യമായും ഇതു സംഭവിക്കും

നന്നായെഴുതി
അഭിനന്ദനങ്ങള്‍!

ARIVU said...

nalla variakl. nalla avatharanam. nalla shaily. kollam.

M. Ashraf said...

മരണത്തെ കുറിച്ചോര്‍ക്കാന്‍ വീട്ടില്‍ ഒരു ഖബര്‍ കുഴിച്ചുവെച്ച പ്രവചകാനുയായിയെ കുറിച്ച് വായിച്ചതോര്‍ക്കുന്നു.
ഖബറിനു പകരം ഈ വരികള്‍ മനസ്സില്‍ കുറിച്ചുവെക്കാം.
അഭിനന്ദനങ്ങള്‍...

Unknown said...

എല്ലാം മരണ കവിതകൾ

റസാഖ് എടവനക്കാട് said...

Namoos , sajid K A, Mohamadkunji Wandoor, T J Ajit,M Ashraf, Juwairiya Salam... നന്ദി ഇവിടെ വന്നതിന്. ദൈവാനുഗ്രഹമുണ്ടാകട്ടെ....