Friday, February 18, 2011

"ഫേസ് ബുക്കി"ലെ ഡയറിക്കുറിപ്പ്‌

സൗഹൃദ സംഭാഷണം ആഗോള സൗഹൃദ ശൃംഖലയൊരുക്കുന്ന
  "ഫേസ് ബുക്കി"നെക്കുറിച്ചായപ്പോള്‍ മൂസ പറഞ്ഞു, "ഈ 'ഫേസ് ബുക്കി'ല്‍ അംഗങ്ങളൊക്കെ ഒരേ പ്രായക്കാരാണ്". ശരിയാണല്ലോയെന്ന് തോന്നിയ നിമിഷത്തില്‍ അടുത്തിരുന്നിരുന്ന ഇബ്നു ഉണ്ണീന്‍ സ്വതസിദ്ധമായ പുഞ്ചിരിയോടെ കമന്റിട്ടു, "സ്വര്‍ഗ്ഗത്തിലും എല്ലാവരും ഒരേ പ്രായക്കാരായിരിക്കും‌". പ്രായമില്ലാത്ത അവസ്ഥ, മരണമില്ലാത്ത ജീവിതം, പ്രശ്നങ്ങളൊന്നുമില്ലാത്ത ലോകം. സ്വര്‍ഗ്ഗീയം!
എന്നാല്‍ ഫേസ് ബുക്കിലെ സൗഹൃദം ഇടക്ക് നിലച്ചുപോകും, അനിവാര്യമായ സത്യം. സ്വര്‍ഗ്ഗത്തിലോ ഒരിക്കലും അവസാനിക്കാത്ത  സൗഹൃദങ്ങള്‍. ആരാമങ്ങള്‍, അരുവികള്‍, ആഗ്രഹമെന്തോ അതൊക്കെ വിചാരങ്ങള്‍ക്ക് മുമ്പേ കണ്മുമ്പില്‍.
എന്നാല്‍ ഫേസ് ബുക്കിലൂടെ ചിലര്‍ മറ്റുചിലരെ പറ്റിക്കുന്നു. കുറെയാളുകള്‍ കബളിക്കപ്പെടുന്നു. അന്യോനം പഴിപറയുന്നു. അസഭ്യങ്ങള്‍ എഴുതി ആരുടെയൊക്കെയോ മനസ്സുകള്‍ വേദനിപ്പിക്കുന്നു. വൃത്തികേടുകളും അറിവില്ലായ്മയും പ്രചരിപ്പിക്കപ്പെടുന്നു. വ്യക്തിയെന്ന നിലയിലുള്ള അറിവിന്റെ പരിമിതികളെക്കുറിച്ചുള്ള ബോധം പലപ്പോഴും പലരും വിസ്മരിക്കുന്നു.  നല്ലതിനേക്കാള്‍ ചീത്തതെന്നു സമൂഹം വിശ്വസിക്കുന്നവക്കായി  ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.   സന്ദേശങ്ങള്‍ കൈമാറി പരിചയത്തിലായ കാമുകനെത്തേടിയിറങ്ങുന്ന 19കാരി സ്വന്തം പ്രിയപ്പെട്ട വരെയൊക്കെ ഉപേക്ഷിക്കുന്നു, കാമുകന്‍ പടുവൃദ്ധനെന്നറിയുമ്പോള്‍ "ഫേസ് ബുക്ക്" കളിയാക്കി ചിരിക്കുന്നു.
പക്ഷെ, യഥാര്‍ത്ഥ സ്വര്‍ഗ്ഗമോ. അതു ലഭിക്കുവാന്‍ ദൈവ വിശ്വാസത്തിന്റെ മധുരതരമായ വഴിയിലൂടെ യാത്ര ചെയ്യണം. ഹൃദയാന്തരങ്ങളില്‍ നിന്നുള്ള സൗഹൃദങ്ങളിലൂടെ അനുഭവഭേദ്യമാകുന്ന നന്മകള്‍ക്ക് വ്യാപനമുണ്ടാകണം, ജീവന്‍ കൊണ്ട് സുന്ദരങ്ങളായ ചാറ്റിങ്ങുകളിലൂടെ മറക്കാനാവാത്ത അനുഭവങ്ങള്‍ക്കിട നല്‍കണം, ജീവിതം മാതൃകയായി പണിതുയര്‍ത്തണം.,
അങ്ങിനെയെങ്കില്‍, ഒരു പക്ഷെ നമ്മളെയും അനുഭവങ്ങളുടെ സ്വര്‍ഗ്ഗം കാത്തിരിക്കുന്നുണ്ടാകാം.

-റസാഖ് എടവനക്കാട്

21 comments:

faisu madeena said...

നല്ല വാക്കുകള്‍ക്കു നന്ദി ...

ANSAR NILMBUR said...

ദൈവ പ്രീതിയും അതിലൂടെ സ്വര്‍ഗവുമാകട്ടെ ലക്‌ഷ്യം ..നല്ല വരികള്‍ നന്ദി

hafeez said...

good..

പഞ്ചാരകുട്ടന്‍ -malarvadiclub said...

എല്ലാ കാര്യങ്ങള്‍ക്കും ഒരു മറു പുറം കൂടി കാണും
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

കൊമ്പന്‍ said...

മൂസ കഥാപാത്രം ആയാല്‍ എന്താ വളരെ വലിയ ഒരു കാര്യമല്ലേ പറഞ്ഞത്
നല്ലരീതിയില്‍ പറഞ്ഞു

ബെഞ്ചാലി said...

നല്ല വാക്കുകൾ...

റസാഖ് എടവനക്കാട് said...

Faisu Madeena,Ansar ali,Hafeez,Fenil,Ayyopavam, Benchali,Naushu...പിന്നെ ഇവിടെ വന്നവര്‍ക്കും നല്ലത് നേരുന്നു.

Ismail Chemmad said...

നല്ല വാക്കുകൾ.

ആചാര്യന്‍ said...

സത്യം സത്യമായി പറഞ്ഞു....

Unknown said...

നല്ല വാക്കുകള്‍ക്കു നന്ദി

Satheesan Kaiprath said...

ആശംസകള്‍...

ഐക്കരപ്പടിയന്‍ said...

റസാക്ക്‌ ഭായ്, ആത്യന്തിക സത്യങ്ങള്‍ ആകര്ഷികമായി പറഞ്ഞപ്പോള്‍ മനസ്സില്‍ പതിഞ്ഞു...ഭാവുകങ്ങള്‍...നിര്ത്താ തെ തുടരുക...!

Unknown said...

സത്യങ്ങള്‍.

റസാഖ് എടവനക്കാട് said...

Ismail chemmad,Acharyan,Thechikodan,Satheesan kaiprath,Aikkarapadiyan,M Manoj,...നന്മകള്‍ നേരുന്നു...

Kadalass said...

നല്ല സൗഹൃദങ്ങൾ
നന്മ വിളയിക്കും!
നമ്മുടെ വാക്കിലും പ്രവർത്തിയിലും നന്മയുടെ പ്രകാശമുണ്ടായിരിക്കട്ടെ!

നല്ല വാക്കുകൾക്കും എഴുത്തിനും നന്ദി
എല്ലാ ഭാവുകങ്ങളും നേരുന്നു.

Arjun Bhaskaran said...

ദൈവമേ കുഞ്ഞു വാക്കുകള്‍ തേടിയാണ് ഞാന്‍ ഫേസ്‌ ബുക്കില്‍ നിന്നും വന്നത്..വന്നത് ഒരു സിംഹത്തിന്റെ മടയിലായിരുന്നല്ലേ.. ചെറു വരിയില്‍ വലിയ കാര്യം.. എനിക്കിഷ്ട്ടപെട്ടു.. എന്തായാലും കണ്ട സ്ഥിതിക്ക ഒരു കാര്യം കൂടി പറഞ്ഞേക്കാം ... ഹി ഹി അത് തന്നെ എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട്.. ഇതിലും കുഞ്ഞെത്‌.. ഒന്ന് പോയി നോക്ക് സമയം കിട്ടുമ്പോള്‍.. ഫോളോ ചെയുകയും കമെന്റും ആവാം.. ഒരു വിരോധോം ഇല്ലെന്നെ.. അപ്പൊ പറഞ്ഞ പോലെ സ്വന്തം..." പേര് മോളില്‍ ഉണ്ട് അതുകൊണ്ട് വീണ്ടും എഴുതുന്നില്ല.. അടുത്ത വരികള്‍ അറിയിക്കുമല്ലോ

അശ്രഫ് ഉണ്ണീന്‍ said...

റസാക്ക്‌ ബായ്, നിങ്ങള്‍ ആള്‍ കൊള്ളാമല്ലോ..വലിയ കൊമ്പന്മാര്‍കൊപ്പം എന്നെയും ഒരു കഥാപാത്രം ആകി പോസ്റ്റ്‌ അടിച്ചു. ഫേസ് ബുക്ക്‌ മാത്രമല്ല ഈ ആലം ദുനിയാവിലെ എല്ലാം ചില കെണികളാ..സൂക്ഷിച്ചു നടന്നാല്‍ രക്ഷപ്പെടും.. ഇല്ലേല്‍ ഇഹ പര നഷ്ടം നിരാശ തീര്‍ച്ച...നിങ്ങളുടെ ഇസ്ലാമിക്‌ ബാങ്കിംഗ് ആര്‍ട്ടിക്കിള്‍ ഇന്നും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. ഗൌരവമായ എഴുത്തുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

ബേങ്ക് കൌണ്ടറിലൂടെ ഇടപാട് നടത്തുമ്പോള്‍ അറിയില്ലായിരുന്നു. ജിദ്ദ ബ്ലോഗേഴ്സ് മീറ്റില്‍ വെച്ച് കണ്ടപ്പോഴാ ഇവിടം കണ്ടെത്തിയത്,നല്ല വാക്കുകള്‍ക്കു അശംസകള്‍....

റസാഖ് എടവനക്കാട് said...

അഷ്‌റഫ്‌ ഭായ് @ ഇവിടെ വന്നതിന് നന്ദി, പിന്നെ എന്നെ സൂക്ഷിക്കുന്നതിനും.
മുജീബുറഹ്മാന്‍ @ ഫോട്ടോ കണ്ടപ്പോള്‍ ഓര്‍ക്കുന്നു, ഇനി കാണുമ്പോള്‍ ഒര്മിപ്പിക്കുമല്ലോ. ഇവിടെ വന്നതിന് നന്ദി. നന്മകള്‍ നേരുന്നു രണ്ടുപേര്‍ക്കും.

Unknown said...

Nallathu vallathum vaaayikkanamenkil blogukal mungi thapenda avasthayaaanu. enthum ezhuthi boradippikkunna saily enthayaaalum sweekarichittilla. vyathirikthatha und. keep it up

റസാഖ് എടവനക്കാട് said...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍@ "നല്ല സൗഹൃദങ്ങൾ
നന്മ വിളയിക്കും!"
പറഞ്ഞതെത്രശരി.

മാഡ്@ഇവിടെ വന്നതിനു നന്ദി,താങ്കളുടെ ബ്ലോഗ്‌ നന്നായിട്ടുണ്ട്.

P.M@നല്ല വാക്കുകള്‍ക്ക് നന്ദി