Friday, April 8, 2011

മിന്നാമിനുങ്ങ്




എപ്പോഴെങ്കിലും നടന്നിട്ടുണ്ടാകാവുന്ന സംഭവങ്ങളെ കഥയെന്നു വിളിക്കാമെങ്കില്‍ ഇതുമൊരു കഥയാകുന്നു. 
   വിജനമായ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലിലൂടെ ആറോ ഏഴോ വയസ്സുള്ള ഒരു ബാലന്‍ നടക്കുകയാണ്.
പൊടിക്കാറ്റും ചൂടുമേറ്റ് അവന്റെ മുഖം കരിവാളിച്ചിരുന്നു. എണ്ണമയമില്ലാത്ത  തലമുടി പാറിപ്പറന്നു. 
വിശപ്പിന്റെ കാഠി‍നൃത്താലും ദാഹം കൊണ്ടും തളര്‍ന്നു വിവശനായിരുന്നു. ഒരല്പം ജലമെങ്കിലും കിട്ടിയി രുന്നെങ്കിലെന്നാശിച്ച്  ഏന്തിയേന്തി നടന്നുനീങ്ങുമ്പോഴാണ് അധികമകലെയല്ലാതെ  ഒരു മരവും, അതിനു ചുവട്ടില്‍ ഒരാളുമിരിക്കുന്നത് അവന്റെ ശ്രദ്ധയില്‍പ്പെട്ടത്.
പ്രതീക്ഷയോടെ അങ്ങോട്ടവന്‍ നടന്നു ചെന്നു.ഒരൊട്ടകവും ഒരു ഭാണ്ഡവും അയാള്‍ക്കരികെയുണ്ടായിരുന്നത് അവനില്‍ ആശയുണര്‍ത്തി. "എനിക്ക് വിശക്കുന്നു, എന്തെങ്കിലും തരുമോ?" കുട്ടിയുടെ ദയനീയമായ യാചനയുടെ സ്വരം അയാളുടെ മനസ്സലിയിച്ചു. അയാള്‍ ഭാണ്ഡമഴിച്ച് കുറച്ച് റൊട്ടിയും തുകല്‍സഞ്ചിയില്‍ നിന്ന് വെള്ളവും മണ്‍പാത്രത്തിലെടുത്തു കൊടുത്തു.  ആര്‍ത്തിയോടെ ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് അവന്റെ അമ്മയുടെ ഉപദേശം ഒരശരീരിയെന്നോണം കാതിലലച്ചത്. "ഈ ഭക്ഷണം താങ്കളുടെ നേരായ മാര്‍ഗ്ഗത്തിലുള്ള സമ്പാദ്യത്തില്‍ നിന്നുള്ളതാണോ?" കുട്ടിയുടെ അപ്രതീക്ഷിതമായ ചോദ്യം അയാളില്‍ കൗതുകവും ചിന്തയുമുണര്‍ത്തി. തന്റെ അധീനതയിലുള്ളവയെക്കുറിച്ച് തെല്ലിടെ അയാളാലോചിച്ചു, പിന്നെ കുട്ടിയോട് പറഞ്ഞു, "അല്ല, ഇതൊക്കെയും അന്യായമായി ഞാന്‍ സമ്പാദിച്ചതില്‍ നിന്നുമുള്ളതാണ്".
കുട്ടി ചുണ്ടോടടുപ്പിച്ചിരുന്ന ഭക്ഷണം, പാത്രത്തിലേക്കുതന്നെ നിക്ഷേപിച്ച്, മരത്തണല്‍വിട്ട് നടന്നു പോകുന്നത് അയാള്‍ നോക്കിനിക്കവെ, എവിടെനിന്നോ ഉള്ളിലേക്കണഞ്ഞ വെളിച്ചം അയാളുടെ മനസ്സിന്റെ വേദന യായി കണ്ണുകളിലൂടെ പുറത്തേക്കിറ്റുവീണുകൊണ്ടിരുന്നു.                

10 comments:

shahbaz said...

a good moral story!keep it up!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഇതൊരു ചോദ്യം കൂടിയാണ് ............എല്ലാവരോടും ! .
ആശംസകള്‍ ///////

ഋതുസഞ്ജന said...

Valara nalla kadha. Orupad ishtamayi

Kadalass said...

പുതിയ തലമുറക്ക് നഷ്ടമായിരിക്കുന്നു സത്യസന്ധതയും വിശ്വാസ്യതയും.
വളരെ ചിന്തനീയമായ കഥ. വളരെ നല്ല സന്ദേശം...

ആശംസകൾ!

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇങ്ങനെ ഒക്കെ നോക്കിയാല്‍ ഇന്നത്തെ കാലത്ത് ജീവിക്കാനെ പറ്റത്തില്ലല്ലോ.

Naushu said...

നല്ല കഥ ....

Sidheek Thozhiyoor said...

ചിന്തനീയം...

ഐക്കരപ്പടിയന്‍ said...

കുട്ടികൾക്ക് (മുതിർന്നവർക്കും) പറഞ്ഞു കൊടുക്കാവുന്ന കഥ തന്നെ...
നന്മയുടെയും സത്യത്തിന്റെയും എത്രയെത്ര കഥകൾ കേട്ടിട്ടും നാം നന്നാവില്ലെന്ന് ശാഠ്യം പിടിക്കുന്നു..

റസാഖ് എടവനക്കാട് said...

SHAHBAZ AND DEARS @ THANKS AND GOD BLESS U.
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ@ ചോദ്യവും ഉത്തരവുമുണ്ടല്ലേ, വന്നതിനു നന്ദി.
കിങ്ങിണിക്കുട്ടി@ഒരുപാടിഷ്ടമായെന്നുപറഞ്ഞതിഷ്ടമായിമുഹമ്മദ്കുഞ്ഞി വണ്ടൂര്‍@വരികള്‍ക്ക് നന്ദി.
ഫെനില്‍@അസാദ്ധ്യമായി ഒന്നുമില്ലെന്നല്ലെ, പരിശ്രമത്തിലൂടെ മനുഷ്യര്‍ അമ്പിളിമാമനെ കൈപ്പിടിയിലൊതുക്കിയില്ലെ.വന്നതിനു നന്ദി.
Naushu@നല്ല വാക്കിന് നന്ദി. സിദ്ധീക്ക@ചിന്തനീയം,അനുകരണീയം. ഐക്കരപ്പടിയന്‍@ശാഠൃം ദുശാഠൃമാകുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതാകുന്നു. നല്ല വരികള്‍ക്ക് നന്ദി.

edavanakadan said...

weldon razak bai.I see ur blog today only.Keep it up.Enjoy with ur family