Wednesday, October 17, 2012

വെറുതെ ഒരു മോഹം



 ചില മരണങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. നാമേറെ ഇഷ്ടപ്പെടുന്നവരുടെയും നമ്മെ ഇഷ്ടപ്പെടുന്നവരുടെയും വേര്‍പാടുകള്‍ അത്തരത്തിലുള്ളതാണ്. പുനര്‍വിചിന്തനത്തിനുള്ള അവസരങ്ങള്‍ മരണങ്ങളും തരുന്നുണ്ട്. ഏതു നിമിഷവും അത് സംഭവിക്...
കാമെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ നല്ലത് പ്രവര്‍ത്തിക്കാനുള്ള തിരിച്ചറിവായി മാറുന്നു. ചിലരുടെ വേര്പാടുകളില്‍ അവരുമായി ഇടപഴകിയ നിമിഷങ്ങളെ മനസ്സിലെത്തിക്കുന്നു. സന്തോഷകരമായതും ഇഷ്ടകരമല്ലാത്തതുമായ അനുഭവങ്ങള്‍ അവയിലുണ്ടാകാം. എന്നാല്‍ നല്ല അനുഭവങ്ങള്‍ സമ്മാനിക്കാത്തവരുടെ മരണങ്ങള്‍ നിസ്സംഗതയോടെ,ഭാവഭേദമില്ലാതെ നമുക്കേറ്റുവാങ്ങാനാകുന്നു. ഇടപഴകുന്നവര്‍ക്കും അനുഭവവേദ്യമാകുന്നവര്‍ക്കും നമ്മെക്കുറിച്ച് നല്ലതോര്‍ക്കാന്‍, വല്ലപ്പോഴും നമ്മെക്കുറിച്ച് ആര്‍ക്കെങ്കിലുമൊക്കെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ എന്തെങ്കിലുമൊക്കെ വിട്ടേച്ചുപോകേണ്ടതുണ്ട്. അവയൊക്കെ നൈമിഷിക ജീവിത സന്തോഷത്തേക്കാള്‍ മരണമില്ലാത്ത ഒരു ലോകത്തേക്ക് കൂടി മുതല്‍കൂട്ടാണെന്ന അറിവ് ഓരോ മരണവും നമുക്ക് നല്‍കുന്നുണ്ട്.

No comments: