Wednesday, October 31, 2012

ഇതൊരു കഥയല്ല


 പരിചയപ്പെടുന്നതിനിടെ അദ്ദേഹം പറഞ്ഞു. "എന്റെ സഹോദരിയെ എടവനക്കാടാണ് വിവാഹം ചെയ്തിരിക്കുന്നത്". ഞാന്‍ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ അളിയനെ കുറിച്ച് അന്വേഷിച്ചു, വളരെയൊന്നും സുഖകരമല്ലാത്ത സഹോദരിയുടെ കുടുംബ ജീവിതത്തെക്കുറിച്ച് പിന്നീടദ്ദേഹം എന്നോട് തുറന്നു പറഞ്ഞു. നല്ല തറവാട് മഹിമ, കാണാനും കുഴപ്പമില്ല. എടവനക്കാടുമായി അകലമുള്ള പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് മുമ്പ് വന്നു തിരക്കിയപ്പോള്‍ ഇതൊക്കെയാണ് അറിഞ്ഞത്. പക്ഷെ നമ്മില്‍ പലരും അറിഞ്ഞിരുന്ന അന്നത്തെ ആ പുതിയാപ്ലയുടെ അവസ്ഥ അതൊന്നുമായിരുന്നില്ല, അത്യാവശ്യം ലഹരി ഉപയോഗവും മറ്റു പലതും ഉണ്ടായിരുന്ന അയാളുടെ ദുര്നടപ്പുകള്‍ വിവാഹ ശേഷവും തുടര്‍ന്നു. സല്സ്വഭാവും കുടുംബമഹിമയുമുള്ള പെണ്‍കുട്ടിക്ക് വന്നുപെട്ട ദുരിതം അവരുടെ വീടുകാര്‍ അറിഞ്ഞത് വളരെ വൈകിയാണ്. അതോടെ പെണ്‍കുട്ടിയുടെ പിതാവും മാതാവും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ തീരാ വിഷമമായി അത് മാറി. ഒടുവില്‍ ഒരിക്കല്‍ ആ എടവനക്കാടുകാരന്‍ സ്വയമേ ലോകത്ത് നിന്ന് ഇല്ലാതായി. ആ വിവാഹത്തിനു മുമ്പ്, ആ അന്വേഷണത്തില്‍ ഏതെങ്കിലും ഒരു പുല്‍ക്കൊടി ആ "വിവാഹം മുടക്കി"യിരുന്നെങ്കില്‍ ആ പെണ്‍ക്കുട്ടിയും രണ്ടു മക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തം, ആ കുടുംബം ഒന്നടങ്കം ഏറ്റുവാങ്ങിയ പറയാന്‍ കഴിയാത്ത യാതനകള്‍ ഉണ്ടാകുമായിരുന്നോ ?

No comments: